ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ന്നു
1588436
Monday, September 1, 2025 5:11 AM IST
പേരൂര്‍ക്കട: ചാല മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് മോഷണം. ക്ഷേത്ര കോമ്പൗണ്ടിലുണ്ടായിരുന്ന കാണിക്കവഞ്ചിയാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്. വഞ്ചിയൂര്‍ 3000-ഓളം രൂപയാണ് ഉണ്ടായിരുന്നതെന്നു ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
സിസിടിവിയില്‍ മോഷ്ടാവ് കാണിക്കവഞ്ചിക്കു സമീപത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പരിശോധനയില്‍ മോഷ്ടാവ് അന്യസംസ്ഥാനക്കാരനാണെന്നു സൂചനയുള്ളതായി പോലീസ് പറഞ്ഞു.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു ഫോര്‍ട്ട് സിഐ ശിവകുമാര്‍ അറിയിച്ചു.