മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സ്
1574011
Tuesday, July 8, 2025 6:28 AM IST
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സ്മാരക സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പാറശാല ഫാത്തിമ പബ്ലിക് സ്കൂള്‍ വിദ്യാർഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം ആരംഭിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന സേവന പരിശീലനം സെപ്തംബർ 20 വരെയുള്ള ശനിയാഴ്ചകളിൽ രാവിലെ മുതല്‍ വൈകുന്നേരം വരെ സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടറും സമ്മേളന അധ്യക്ഷനുമായ ഡോ. ബെനറ്റ് ഏബ്രഹാം പറഞ്ഞു.
ഫാത്തിമ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷാനിയ ജോണ്‍ മുഖ്യാതിഥിയായിരുന്നു. ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പി. രാജേന്ദ്ര ബാബു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനുഷ മര്ലിന്, നഴ്സിംഗ് കോളജ് അസോസിയേറ്റ് പ്രഫസര്‍ അഖില രാജ് എന്നിവര്‍ സംസാരിച്ചു.