സിദ്ധ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോ. വാർഷിക കൗണ്‍സിൽ
1574025
Tuesday, July 8, 2025 6:28 AM IST
തിരുവനന്തപുരം: പുരാതന ചികിത്സാരീതിയിൽ സിദ്ധചികിത്സാ സന്പ്രദായത്തെ സംരക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സിദ്ധമെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ വാർഷിക കൗണ്‍സിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ബെൻസർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അരുണ്‍കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിദ്ധ ചികിത്സയും രോഗശമനവും എന്ന വിഷയത്തിൽ ഡോ. പടന്താലുമ്മൂട് സുരേഷ് പ്രബന്ധം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എൻ. ബെൻസർ (തിരുവനന്തപുരം)-പ്രസിഡന്റ്, എസ്. രവി (പത്തനംതിട്ട) - വൈസ് പ്രസിഡന്റ്, ഷൈജു ജോസഫ് (തൃശൂർ) -ജനറൽ സെക്രട്ടറി, ജി. സുരേന്ദ്രൻ നായർ (കൊല്ലം), ഡി. അരുണ്‍കുമാർ (തിരുവനന്തപുരം), എം. ജയിംസ് വൈദ്യർ (തിരുവനന്തപുരം) - ജോയിന്റ് സെക്രട്ടറിമാർ.