ചികിത്സയിലുള്ള മകനെ കാണാനെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
1573831
Monday, July 7, 2025 10:18 PM IST
വെള്ളറട: മകന്റെ അസുഖ വിവരമറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. പനച്ചമൂട് കൃഷ്ണാഭവന് പനവിള പുത്തന്‍വീട്ടില്‍ അരുണ്‍ കൃഷ്ണ(42)യാണ് മരിച്ചത്.
വിദേശത്തായിരുന്ന അരുണ്‍ കൃഷ്ണ പനിപിടിപ്പെട്ട് ചികിത്സയിലുള്ള മകനെ കാണാൻ ഏഴു ദിവസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നു. അടുത്തദിവസം തിരികെ പോകാനുമിരിക്കുകയായിരുന്നു.
ആശുപത്രിയിൽ വച്ച് അരുണ്കൃഷ്ണയ്ക്കും പനിയുടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷനും നല്കി. അസ്വസ്ഥത മൂർച്ചിച്ചതോടെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെഹ്കിലും രക്ഷിക്കാനായില്ല.
കേരള -തമിഴ്നാട് അതിര്‍ത്തിയിൽ പനച്ചമൂട്ടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. അശുപത്രിയുടെ കിത്സാപിഴവാണ് മരണകാരണമെന്ന് ന്ധുക്കള്‍ ആരോപണമുന്നയിച്ചതിനെ തുടർന്ന് വെള്ളറടപോലീസ് ആശുപത്രിയില്‍ പരിശോധന നടത്തി. ആശയാണ് അരുണ്‍ കൃഷ്ണയുടെ ഭാര്യ. മക്കള്‍: അശ്വിന് കൃഷ്ണ, ആകാശ് കൃഷ്ണ.