വായന പക്ഷാചരണം സമാപിച്ചു
1574014
Tuesday, July 8, 2025 6:28 AM IST
തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ വിദ്യാര്‍ഥികള്‍ കവിതാലാപനം, കഥാ ആസ്വാദനം, പുസ്തക പരിചയം, ബഷീര്‍ അനുസ്മരണം എന്നിവ നടത്തി. പിടിഎ പ്രസിഡന്റ് അഭിലാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.എസ്. രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ വിജിദേവി, ശ്രീകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു