സ്റ്റാമ്പിന്റെ താലൂക്കുതല പ്രകാശനം
1574012
Tuesday, July 8, 2025 6:28 AM IST
നെടുമങ്ങാട്: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ചു സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പിന്റെ നെടുമങ്ങാട് താലൂക്കുതല പ്രകാശനം നെടുമങ്ങാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.ആർ. ബൈജു സഹകരണ യൂണിയൻ ഭരണസമിതി അംഗം വട്ടപ്പാറ ചന്ദ്രനു നൽകിക്കൊണ്ട് നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ റയിസ്, എസ്.ആർ. ഷൈൻലാൽ, നൗഷാദ് ഖാൻ അസിസ്റ്റന്റ് രജിസ്ട്രാർ സജി കുമാർ എന്നിവർ പങ്കെടുത്തു.