ആർകെ വെഡ്ഡിംഗ് മാൾ 10ന് പ്രവർത്തനം ആരംഭിക്കും
1574008
Tuesday, July 8, 2025 6:24 AM IST
തിരുവനന്തപുരം: ആർ.കെ വെഡ്ഡിംഗ് മാളിന്റെ എട്ടാമത്തെ ഷോറൂം വ്യാഴാഴ്ച തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെ എറ്റവും വലിയ ചെറിയ വില ഷോറൂം എന്ന പ്രത്യേകതയുമായി ആരംഭിക്കുന്ന ഷോറൂം വ്യാഴാഴ്ച രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് നടി സണ്ണി ലിയോണ്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഏതൊരു സാധാരണക്കാരനും വാങ്ങാൻ സാധിക്കുന്ന വിലയിലുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യമാക്കുമെന്ന് ഉടമകൾ വ്യക്തമാക്കുന്നു.
എട്ടു നിലയുള്ള കെട്ടിടത്തിലാണ് വിവിധ വിഭാഗങ്ങളിലായി തുണിത്തരങ്ങൾ, വാച്ചുകൾ, ഫാൻസി ആഭരണങ്ങൾ, വാലറ്റുകൾ, ബാഗുകൾ, ചെരുപ്പുകൾ തുടങ്ങിയവ വിൽപനയ് ക്കായി ഒരുക്കിയിട്ടുള്ളതെന്നും മാനേജിംഗ് ഡയറക്ടർ എം.പി. നവാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മാനേജ്മെന്റ് പ്രതിനിധികളായ റാഫി മുഹമ്മദ്, മുഹമ്മദ് ഷമീം, ഷബിത നവാസ്, തസ്മി റാഫി, നൗഷാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.