വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1574026
Tuesday, July 8, 2025 6:28 AM IST
നെയ്യാറ്റിന്‍കര: ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളില്‍ നിര്‍മിച്ച വര്‍ണക്കൂടാരം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ് തു. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഡിപിസി ഡോ. ബി. നജീബ് പദ്ധതി വിശദീകരണം നടത്തി. അതിയന്നൂർ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ സുനിതാ റാണി, അതിയന്നൂർ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, വാർഡ് മെമ്പർ എം.കെ പ്രേംരാജ്, പ്രഥമാധ്യാപകൻ എം.ആര്. സുധീർ, ഡി.പി.ഒ ബിന്ദു ജോൺസ്, ബിആർസി കോ-ഓർഡിനേറ്റർ അനീഷ്, പി.ജെ. സൗമ്യ, ബിആർസി കോ-ഓഡിനേറ്റർ ജയ, പിടിഎ പ്രസിഡന്റ് ഷെമി അനിൽ, കെ. സുധ, റാണി എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു.