മാർച്ചും ധർണയും സംഘടിപ്പിച്ചു
1574009
Tuesday, July 8, 2025 6:24 AM IST
ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ധർണ യുഡിഎഫ് ചെയർമാൻ അഡ്വ. വി. ജയകുമാർ ഉദ് ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായി പി. ഉണ്ണികൃഷ്ണൻ, ടി. പി. അമ്പിരാജ, കൗൺസിലർമാരായ വി. മുരളിധരൻ, ഗ്രാമം ശങ്കർ, കെ. സതി, രാമാദേവി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കന്മാർ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ, യൂത്ത്കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.