താലൂക്ക് എൻഎസ്എസ് ബജറ്റ് സമ്മേളനം
1574013
Tuesday, July 8, 2025 6:28 AM IST
നേമം: തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ 70-ാം വാർഷിക പൊതുയോഗവും ബജറ്റ് സമ്മേളനവും നടന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിജൂ വി. നായർ വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.
സാമുഹികക്ഷേമ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി 7.31 കോടി രൂപ ബജറ്റിൽ വകയിരുത്തി. സുമംഗലിപദ്ധതിക്ക് 20 ലക്ഷം, ചികിത്സാ സഹായത്തിന് എട്ടുലക്ഷം, വിദ്യാഭാസ സഹായത്തിന് 21 ലക്ഷം, ഓണക്കിറ്റിന് 10 ലക്ഷം,ഭവന നിർമാണസഹായത്തിന് ഒന്പതുലക്ഷം, ബാലവികാസ് സെപ്ഷൽ സ്കൂളിന് 40 ലക്ഷം, വാർധക്യകാല പെൻഷന് ഏഴുലക്ഷം, സ്വയംതൊഴിൽ പദ്ധതിക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്.
തേവാരത്തുമന വിഷ്ണു നാഗരാജ ക്ഷേത്രം പുനരുദ്ധാരാണത്തിന് 20 ലക്ഷം വകയിരുത്തിയിട്ട് ഉണ്ട്. താലൂക്ക് യുണിയൻ ഭരണസമിതി അംഗങ്ങളും 178 കരയോഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. യുണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായ, എൻഎസ്എസ് ഇൻസ്പെക്ടർ ആർ. മനോജ് എന്നിവർ പങ്കെടുത്തു.