യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫ്ര​ണ്ട് കേ​ര​ള യാ​ത്ര നാ​ളെ ജി​ല്ല​യി​ല്‍
Friday, November 25, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ര​ള യാ​ത്ര നാ​ളെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കും.
താ​മ​ര​ശേ​രി രൂ​പ​ത​യി​ല്‍​പെ​ട്ട മ​രു​തോ​ങ്ക​ര സെ​ന്‍​റ് മേ​രീ​സ് പ​ള്ളി​യു​ടെ സ​മീ​പ​ത്ത് വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ സ​മീ​പം സ്വീ​ക​ര​ണം ന​ട​ക്കും.
പ​ന്ത്ര​ണ്ടി​ന് താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ല്‍ ഗ്രൗ​ണ്ട്, ര​ണ്ടി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി ജം​ഗ്ഷ​ന്‍, നാ​ലി​ന് തി​രു​വ​മ്പാ​ടി തി​രു​ഹൃ​ദ​യ പ​ള്ളി ജം​ഗ്ഷ​ന്‍, അ​ഞ്ചി​ന് മു​ക്കം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് പ​ള്ളി​ക്ക് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ല്‍​കും.
മു​ക്ക​ത്തെ സ്വീ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​മാ ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റി​യ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
യു​സി​എ​ഫ് ഓ​ള്‍ കേ​ര​ള പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തി​ക്ക​ലാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ന്‍. കാ​സ​ര്‍​ഗോ​ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് യാ​ത്ര. ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് സ​മാ​പ​നം. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
തൊ​ഴി​ലി​ല്ലാ​യ്മ, ല​ഹ​രി മ​രു​ന്ന് വ്യ​പാ​നം, ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യം, തീ​ര​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ പൊ​തു​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.