സഭാ സന്പർക്ക മാധ്യമ ദിനമാചരിച്ചു
1567764
Monday, June 16, 2025 6:02 AM IST
പുൽപ്പള്ളി: ചെറുപുഷ്പ്പ മിഷൻ ലീഗ് ശിശുമല ശാഖയുടെ നേത്യത്വത്തിൽ സഭാ സന്പർക്ക മാധ്യമദിനം ആചരിച്ചു. മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു.
നിഷ്പക്ഷമായി സത്യസന്ധതയോടെ മാധ്യമ പ്രവർത്തനം നടത്തണമെന്നും അതിന് പുതിയ തലമുറ ആധുനിക സാങ്കേതികവിദ്യ പഠിച്ചു മുന്നോട്ട് വരണമെന്ന് 36 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന സാജൻ കുടിലിൽ തന്റെ അനുഭവം പങ്കുവച്ച് സംസാരിച്ചു.
വികാരി ഫാ. ബിജു മാവറ ചർച്ചകൾക്ക് നേതൃത്വം നൽകി. ലിഡിയ കവളക്കാട്ട്, ജിതിൻ പരുന്തനോലിൽ, സണ്ഡേസ്കൂൾ ഹെഡ്മാസ്റ്റർ ജോണ്സണ് കുളിരിയേൽ, കുമാരി ആർഷ കാക്കോനാൽ എന്നിവർ പ്രസംഗിച്ചു.