മു​ട്ടി​ൽ: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ, ​ബി, സി ​ഗ്രേ​ഡ് ലൈ​ബ്ര​റി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന വാ​യ​നാ​വ​സ​ന്തം (വീ​ട്ടി​ലേ​ക്ക് ഒ​രു പു​സ്ത​കം)​പ​ദ്ധ​തി​യു​ടെ താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം മ​ല​നാ​ട് ചാ​ന​ൽ ഹാ​ളി​ൽ എ​ഴു​ത്തു​കാ​ര​നും അ​ക്ഷ​ര​പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഹാ​രി​സ് നെ​ൻ​മേ​നി നി​ർ​വ​ഹി​ച്ചു. കെ​ബി​സി​ടി വാ​യ​ന​ശാ​ല ആ​ൻ​ഡ് ക്ല​ബ്, പ​ഞ്ചാ​യ​ത്ത് സ​മി​തി, മാ​ന​സ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മാ​ന​സ ചെ​യ​ർ​മാ​ൻ കെ.​വി. സു​ധീ​ഷ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

മ​ല​നാ​ട് ചാ​ന​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബെ​ന്നി മ​ല​നാ​ട്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം. ​ദേ​വ​കു​മാ​ർ, എ.​കെ. മ​ത്താ​യി, സി. ​ജ​യ​രാ​ജ​ൻ, പി.​കെ. ജ​യ​ച​ന്ദ്ര​ൻ, എം.​ജി. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ഹി​ന ന​ന്ദി​യും പ​റ​ഞ്ഞു. താ​ലൂ​ക്കി​ൽ 17 ലൈ​ബ്ര​റി​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.