പിക്കപ്പിന് മുകളിലേക്ക് മരം വീണു
1568109
Tuesday, June 17, 2025 8:08 AM IST
ഉൗട്ടി: ശക്തമായ മഴയെത്തുടർന്ന് പിക്കപ്പ് വാഹനത്തിന് മുകളിലേക്ക് മരം വീണു. കുന്നൂർ-മഞ്ചൂർ പാതയിലാണ് ഓടി കൊണ്ടിരുന്ന പിക്കപ്പിന് മുകളിലേക്ക് ഭീമൻ മരം കടപുഴകി വീണത്. ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുന്നൂരിൽ നിന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന മരംമുറിച്ചു മാറ്റുകയായിരുന്നു. അപകടം കാരണം ഈ റൂട്ടിൽ മണിക്കൂറുകളോം വാഹന ഗതാഗതം തടസ്സപ്പെട്ടു.