മണ്ണെടുപ്പ് വീടിന് ഭീഷണിയായി
1567772
Monday, June 16, 2025 6:07 AM IST
മാനന്തവാടി: സ്വകാര്യ വ്യക്തി നടത്തിയ മണ്ണെടുപ്പ് വൃദ്ധ ദന്പതികളുടെ വീടിന് ഭീഷണിയായി. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ നളിനത്തിൽ രവികുമാർ-അംബിക വർമ ദന്പതികളാണ് വീടിനടുത്തു നടന്ന മണ്ണെടുപ്പുമൂലം പ്രതിസന്ധിയിലായത്. വീട് നിലംപൊത്തുമെന്ന ഭീതിയിലാണ് ദന്പതികൾ.
സ്വകാര്യ വ്യക്തി 10 അടി താഴ്ചയിൽ മണ്ണ് എടുത്തതാണ് 28 വർഷമായി തങ്ങൾ താമസിക്കുന്ന വീടിന് ഭീഷണിയായതെന്നു ദന്പതികൾ പറയുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മണ്ണെടുപ്പിനെതിരേ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന പരിഭവവും അവർക്കുണ്ട്. കാലവർഷം ആരംഭിക്കുന്നതിനുമുന്പ് സംരക്ഷണ ഭിത്തി നിർമിക്കാൻ സ്ഥലം ഉടമയോട് ദന്പതികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.