ആനപ്പാറ - മരകാവ് റോഡ് തകർന്നു
1567767
Monday, June 16, 2025 6:02 AM IST
പുൽപ്പള്ളി: ആനപ്പാറ - മരകാവ് റോഡ് പാടെ തകർന്നതോടെ ഇതുവഴിയുള്ള ദുഷ്കരമായി. റോഡ് മുഴുവൻ തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ മഴയത്ത് റോഡ് മുഴുവൻ വെള്ളക്കെട്ടായി തീർന്നിരിക്കുകയാണ്.
വലിയ ഗർത്തങ്ങളുടെ ആഴമറിയാതെ ഇരുചക്രവാഹന യാത്രക്കാർ ഇതുവഴി കടന്നുപോകുന്പോൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
വർഷങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡ് റീടാർ ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് നിവാസികൾക്ക് പനമരം, കൽപ്പറ്റ, നടവയൽ ഭാഗത്തേക്ക് എളുപ്പത്തിൽ പോകാവുന്ന റോഡായിട്ടുപോലും ഈ റോഡിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.