വിജയാരവം-2025 സംഘടിപ്പിച്ചു
1567770
Monday, June 16, 2025 6:02 AM IST
വൈത്തിരി: പഞ്ചായത്തിൽ കഴിഞ്ഞ അധ്യയനവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വൈത്തിരി സ്കൂളിൽ നിന്നു വിരമിച്ച പ്രധാനാധ്യാപിക അജിത, സിനിമാതാരം ഷനൂബ്, നാടൻപാട്ട് കലാകാരൻ എ.സി. മാത്യൂസ് എന്നിവരെയും ഐഎൻടിയുസി മണ്ഡലം കമ്മിറ്റി ആദരിച്ചു.
വിജയാരവം-2025 എന്ന പേരിൽ നടത്തിയ പരിപാടി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനിൽ തോമസ് അധ്യക്ഷത വഹിച്ചു.
എൻ.കെ. ജ്യോതിഷ്കുമാർ, എ.എ. വർഗീസ്, ആർ. രാമചന്ദ്രൻ, കെ.വി. ഫൈസൽ, കെ. വിജേഷ്, അജിത, എ.സി. മാത്യൂസ്, ഷനൂബ് വൈത്തിരി, കെ.ജി. വിലാസിനി, ദേവു, കെ. നാസർ എന്നിവർ പ്രസംഗിച്ചു.