കേരള കര്‍ഷക യൂണിയൻ-എം ആറളം വൈൽഡ് ലൈഫ് ഓഫീസ് മാർച്ച് ഇന്ന്
1296943
Wednesday, May 24, 2023 12:54 AM IST
ഇരിട്ടി: കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക, ജനങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷക യൂണിയൻ-എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് ആറളം വൈല്‍ഡ് ലൈഫ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
കേരള കോണ്‍ഗ്രസ്-എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക യൂണിയന്-എം ജില്ലാ പ്രസിഡന്റ് അല്‍ഫോന്‍സ് കളപ്പുര അധ്യക്ഷത വഹിക്കും. ഹൈപവര്‍ കമ്മിറ്റി അംഗം മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം, തോമസ് മാലത്ത്, സി.എം. ജോര്‍ജ്, മാത്യു പുളിക്കകുന്നേൽ, വിപിന്‍ തോമസ്, ജയ്സണ്‍ ജീരകശേരി എന്നിവര്‍ പ്രസംഗിക്കും.