ഇമ്മാനുവൽ സിൽക്സ് ഇരിട്ടി ഷോറൂമിൽ സമ്മാനവിതരണം നടത്തി
1297224
Thursday, May 25, 2023 12:58 AM IST
ഇരിട്ടി: ഇമ്മാനുവൽ സിൽക്സ് ഇരിട്ടി ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ഉദ്ഘാടന ദിനത്തിൽ ഒന്നാം സമ്മാനമായ 10 പവൻ സ്വർണം ഉളിയിൽ സ്വദേശി അദീബ് ഇസ്മയിൽ കരസ്ഥമാക്കി.
ഇരിക്കൂർ സ്വദേശി മുഹമ്മദ്, ഇരിട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവർ രണ്ടാം സമ്മാനമായ ഒരു പവൻ വീതം നേടി. മൂന്നാം സമ്മാനമായ സ്വർണനാണയം കരസ്ഥമാക്കിയ 10 പേർ രതീശൻ പുന്നാട്, ബേബി ജോസഫ് എടൂർ, സജിത ഹാഷിം കാക്കയങ്ങാട്, റഹീം പുന്നാട്, ജുസൈന കാക്കയങ്ങാട്, അഷ്റഫ് ഇരിക്കൂർ, ഷാഹിമ പോക്കർ നുച്യാട്, ജോസ്മി തോമസ് കുറുക്കൻമുക്ക്, അബൂബക്കർ എന്നിവരാണ്.
ഇമ്മാനുവൽ സിൽക്സ് എന്നും ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഏറ്റവും പുതിയ വസ്ത്രങ്ങൾ ഏറ്റവും വേഗത്തിൽ ഇടനിലക്കാരില്ലാതെ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഇമ്മാനുവൽ സിൽക്സിന്റെ ലക്ഷ്യം. ആഘോഷവേളയിലും വ്യത്യസ്തങ്ങളായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നത്. ഇരിട്ടി ഷോറൂമിനെ ഇരുകൈയും നീട്ടി സ്വീകരിച്ച എല്ലാവർക്കും മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി.
നഗരസഭ കൗൺസിലർ ബി.പി. അബ്ദുൾ റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് റെജി തോമസ്, ഇമ്മാനുവൽ സിൽക്സ് സിഇഒ ടി.ഒ. ബൈജു തൃശൂർ, ഷോറൂം മാനേജർ യു.എൻ. ദിനേഷ്, കസ്റ്റമർ റിലേഷൻസ് മാനേജർ സുഷീബ് കുമാർ എന്നിവർ പങ്കെടുത്തു.