നാവിക അക്കാഡമിയില്‍ പാസിംഗ് ഔട്ട് പരേഡ്
1297723
Saturday, May 27, 2023 1:31 AM IST
ഏഴിമല: ഏഴിമല ഇന്ത്യന്‍ നാവിക അക്കാഡമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 208 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് നടക്കും.
ശ്രീലങ്കന്‍ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ പ്രിയന്ത പെരേര പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മഡഗാസ്കര്‍, മൗറീഷ്യസ്, മാലിദ്വീപ് എന്നീരാജ്യങ്ങളില്‍ നിന്നുള്ള എട്ടുപേരും 104-ാമത് ഇന്ത്യന്‍ നേവല്‍ അക്കാഡമി കോഴ്സ്, 33, 34, 35, 37 ബാച്ച് നോവല്‍ ഓറിയന്റേഷന്‍ കോഴ്സ് എന്നിവയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരുമായ 208 കേഡറ്റുകളാണ് പാസിംഗ് ഔട്ടില്‍ പങ്കെടുക്കുന്നത്.