വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടർ പരിശോധന നടത്തി
1298032
Sunday, May 28, 2023 7:08 AM IST
കണ്ണൂർ: ജില്ലയിലെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായും ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ തലശേരി താലൂക്കിലെ എരുവാട്ടി, പിണറായി വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി.
പ്രവർത്തനങ്ങൾ തൃപ്തികരമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വില്ലേജുകളിൽ പരിശോധന നടത്തുമെന്ന് കളക്ടർ അറിയിച്ചു.