ബ്രണ്ണൻ കോളജിൽ കെഎസ്യു പ്രിൻസിപ്പലിനെ ഉപരോധിച്ചു
1299361
Friday, June 2, 2023 12:23 AM IST
തലശേരി: കെഎസ്യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളജിൽ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ പ്രിൻസിപ്പലിനെ ഓഫീസിൽ ഉപരോധിച്ചു. എല്ലാ വിദ്യാർഥി സംഘടനാ പ്രതിനിധികളെയും വിളിച്ച് ചേർത്ത് യോഗം ചേരാമെന്നും കൊടിമരം പുനസ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളാമെന്നും കൊടിമരം നശിപ്പിച്ചതിൽ കോളജ് വിദ്യാർഥികൾക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കാമെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകി.
കാന്പസുകളിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മറ്റുള്ളവരുടെ കൊടിമരങ്ങളും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്ന സിപിഎം, എസ്എഫ്ഐ ഗുണ്ടായിസത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.