ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
1299363
Friday, June 2, 2023 12:23 AM IST
കണ്ണൂർ: ജില്ലയിലെ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കും.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കളറേറ്റില് ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പുതുക്കല്‍ നടപടികള്‍ ജില്ലയില്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.അഞ്ചു വരെയുള്ള കുട്ടികളുടെ ആധാര്‍ പുതുക്കല്‍ ഐസിഡിഎസിന്റെ സഹകരണത്തോടെ അങ്കണവാടികളിലും അഞ്ചു മുതല്‍ ഏഴ് വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്ഡേഷന്, 15 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ പുതുക്കല്‍ എന്നിവ സ്കൂളുകളിലും നടത്തണം.