തലശേരി അതിരൂപത കോർപറേറ്റ് സ്കൂൾ പ്രവേശനോത്സവം
1299365
Friday, June 2, 2023 12:23 AM IST
മണിക്കടവ്: തലശേരി അതിരൂപത കോർപറേറ്റ്തല പ്രവേശനോത്സവം മണിക്കടവ് സെന്റ് തോമസ് സ്കൂളിൽ നടന്നു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ജാൻസി കുന്നേൽ നവാഗതർക്ക് സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷാജി വർഗീസ്, മുഖ്യാധ്യാപിക മേരിക്കുട്ടി തോമസ്, മുൻ മുഖ്യാധ്യാപകൻ ടി. സണ്ണി ജോൺ, മദർ പിടിഎ പ്രസിഡന്റ് നിമിഷ ഷിന്റോ, ആനി ജോസഫ്, ടോം ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുര പലഹാര വിതരണവും വിവിധ കലാപരിപാടികളും നടന്നു.