കാലവര്‍ഷം: പ്രവൃത്തി നടക്കുന്ന റോഡുകളില്‍ വെള്ളക്കെട്ടും അപകടാവസ്ഥയും ഒഴിവാക്കാന്‍ നടപടിക്ക് നിര്‍ദേശം
1299370
Friday, June 2, 2023 12:24 AM IST
കണ്ണൂർ: കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം നിര്‍ദേശം നല്കി. ദേശീയപാത വികസനം, തലശേരി-മാഹി ബൈപ്പാസ്, മറ്റ് പൊതുമരാമത്ത് റോഡുകള്‍ എന്നിവിടങ്ങളില്‍ ഓരോ വകുപ്പും ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം.
മണ്ണ് ഒഴുകി റോഡുകളിലേക്ക് എത്താനും വെള്ളക്കെട്ട് രൂപപ്പെടാനുമുള്ള സാധ്യതകളുള്ള സ്ഥലങ്ങളില്‍ ഇത് ഒഴിവാക്കാനുള്ള നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നല്‍കിയത്.