മലബാർ കാൻസർ സെന്ററിൽ ഫുഡ് ഹീൽസ് ആപ്പ് സൗകര്യം
1299628
Saturday, June 3, 2023 12:49 AM IST
തലശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സ തേടുന്ന കുട്ടികൾക്കായി കഡിൽസ് ഫൗണ്ടേഷൻ വഴി നടത്തുന്ന ഫുഡ് ഹീൽസ് ആപ്പിന്റേയും എയ്ഡ് കിറ്റ് ഡിസ്ട്രിബൂഷൻ പ്രോഗ്രാമിന്റെയും ഔപചാരിക ഉദ്ഘാടനം എംസിസിയിലെ പീഡിയാട്രിക് ഓങ്കോളജി കോൺഫറൻസ് ഹാളിൽ നടന്നു. ആർഎച്ച് റോബിൻസൺ ഗ്രൂപ്പ് സിഇഒ മാധവ് ഥാപർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എംസിസി ഡയറക്ടർ ഡോ. ബി. സതീശൻ അധ്യക്ഷത വഹിച്ചു. കഡിൽസ് ഫൗണ്ടേഷൻ ഹെഡ് ന്യൂട്രീഷനിസ്റ്റ് നികിത മഹാകാൾ, ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ചന്ദ്രൻ കെ. നായർ എന്നിവർ പ്രസംഗിച്ചു. പീഡിയാട്രിക് ഓങ്കോളജി ഡോക്ടർമാരായ ഡോ. ടി.കെ. ജിതിൻ, ഡോ. ഗോപകുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനിത തയ്യിൽ, കുട്ടികൾ, രക്ഷിതാക്കൾ മുതലായവർ പരിപാടിയിൽ പങ്കെടുത്തു. കാൻസർ രോഗികളായ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കി ചികിത്സയുടെ ഫലം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കഡിൽസ് ഫൗണ്ടേഷൻ.