ദക്ഷിണ കൊറിയയിൽ കാൻസർ മരുന്ന് ഗവേഷകനായി കണ്ണൂർ സ്വദേശി
1299630
Saturday, June 3, 2023 12:49 AM IST
പഴയങ്ങാടി: ദക്ഷിണ കൊറിയയിൽ അപൂർവ നേട്ടവുമായി മലയാളിയുവ ശാസ്ത്രജ്ഞൻ സനോജ് റെജിനോൾഡ്. പഴയങ്ങാടി മാടായി വാടിക്കൽ സ്വദേശിയായ സനോജ് കൊറിയൻ മല്ലു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ്. ദക്ഷിണ കൊറിയയിലെ ക്രിയേറ്റീവ് ആൻഡ് ചലഞ്ചിംഗ് റിസർച്ച് ചെയ്യാനുള്ള അനുമതിയാണ് സനോജിന് ലഭിച്ചത്.
ചികിത്സിച്ചു മാറ്റാൻ ഏറെ പ്രയാസകരമായ ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസറിനായുള്ള പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിനാണ് മൂന്നു വർഷം നീണ്ടു നിൽക്കുന്ന ഗവേഷണങ്ങൾക്കായി കൊറിയൻ സർക്കാർ ഒന്നരക്കോടിയോള രൂപയുടെ ഫണ്ട് അനുവദിച്ചത്.
2013 ൽ ഇൻഡോ- കൊറിയ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ " പ്രീ ക്ലിനിക്കൽ റിസർച്ച് ഓൺ ആന്റി കാൻസർ ഡ്രഗ്സ് റിസർച്ച് പ്രഫസറായിട്ടായിരുന്നു തുടക്കം. നിലവിൽ ദാങ്കൂക് യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞനും ഇൻവൈറ്റഡ് പ്രഫസറുമാണ്.