ഗാന്ധി പ്രതിമ അനാവരണം ചെയ്തു
1299642
Saturday, June 3, 2023 12:52 AM IST
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്പറേഷന് സ്കൂളുകളിൽ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ധകായ പ്രതിമകളിൽ രണ്ടാമത്തെ പ്രതിമയുടെ അനാവരണം പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മേയര്‍ ടി.ഒ. മോഹനന് നിര്‍വഹിച്ചു. കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന മുഖ്യാതിഥിയായി. കൗണ്‍സിലര്‍ പി.വി. ജയസൂര്യന്‍, മുഖ്യാധ്യാപിക എന്‍. കനകമണി, പിടിഎ പ്രസിഡന്റ് എ.വി. മുഹമ്മദ് നിസാറുദ്ദീന്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ. ശ്രുതി, സ്റ്റാഫ് സെക്രട്ടറി ടി.കെ. ഉദയകുമാര്‍, പ്രിന്‍സിപ്പൽ എ.എസ്. ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്പറേഷന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ സ്കൂളുകളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത്. അടുത്ത ദിവസം തോട്ടട ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.