സ്കൂൾ പ്രവേശനോത്സവം
1299643
Saturday, June 3, 2023 12:52 AM IST
നുച്യാട്: ഇരിക്കൂർ ഉപജില്ലാതല പ്രവേശനോത്സവം നുച്യാട് ഗവ. യുപി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും നുച്യാട് സ്കൂളിന് ബസ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് പഠന കിറ്റ് വിതരണം ചെയ്തു. ഇരിക്കൂർ എഇഒ ഗിരീഷ് മോഹനൻ പ്രവേശനോത്സവ സന്ദേശം നൽകി.
കാഞ്ഞിരക്കൊല്ലി: ഖാദർ ഹാജി മെമ്മോറിയൽ (കെഎച്ച്എം) യുപി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. അലക്സ് നിരപ്പേൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സജന ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപകൻ ബോബി ചെറിയാൻ ആമുഖപ്രഭാഷണം നടത്തി. ടോമി ഐക്കുളമ്പിൽ, അനില അനീഷ്, അധ്യാപക പ്രതിനിധി അമൽ എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങളും പായസ വിതരണവും നടത്തി.