ഇതര സംസ്ഥാന കുടുംബത്തെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരേ കേസ്
1300000
Sunday, June 4, 2023 7:48 AM IST
തളിപ്പറമ്പ്: ബക്കളം മടയിച്ചാല്‍ കോളനിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാന കുടുംബത്തിന്റെ വീടാക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഡല്‍ഹി സ്വദേശി സുധീര്‍ സിംഗിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
മേയ് 27ന് രാത്രി 11 ഓടെയാണ് ഏഴംഗസംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. വീടിന്റെ ജനാലകളുടെ ഗ്ലാസ് അടിച്ചു തകര്‍ത്ത അക്രമിസംഘം പ്രധാന വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ബഹളം ഉണ്ടാക്കിയപ്പോൾ പിന്മാറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്വകാര്യ കമ്പനിയിലെ മെഷീന് ഓപ്പറേറ്ററായ ഡല്‍ഹി സ്വദേശി സുധീര്‍ സിംഗ്, പിതാവ്, ഭാര്യ, രണ്ട് മക്കള്‍ എന്നിവരോടൊപ്പം മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ച് വരികയാണ്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തതില്‍ 25000 രൂപയുടെ നഷ്ടം സംഭവിച്ചതായി സുധീര്‍ സിംഗ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.