ശ്രീകണ്ഠപുരത്ത് വഴിയാത്രികരെ "കുഴിയിൽ ചാടിച്ച്' നടപ്പാതകൾ
1300001
Sunday, June 4, 2023 7:48 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൾ മന്ദഗതിയിലായത് കാൽനടയാത്രികരെ അപകട ഭീഷണിയിലാക്കുന്നു. മഴക്കാലത്തിനു മുന്നേ തീർക്കേണ്ട ഓടകളുടെ നവീകരണവും നടപ്പാത നിർമാണവും പാതിവഴിയിലാണ്. ഓടകൾ പൂർണമായും സ്ലാബിട്ട് മൂടാത്തത് കാരണം ശ്രദ്ധ അൽപമെന്ന് തെറ്റിയാൽ കാൽ നടയാത്രികർ ഓടയിൽ വീഴും. ഇത്തരത്തിൽ നിരവധി പേർക്ക് ഓടയിൽ വീണ് പരിക്കേറ്റിട്ടുണ്ട്.
ശാസ്ത്രീയമായി നിർമിക്കേണ്ട ഓവുചാൽ തോന്നിയതു പോലെയാണ് നിർമിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ കെട്ടിട ഉടമകളുടെ താത്പര്യപ്രകാരം വീതി കൂട്ടിയും കുറച്ചുമൊക്കെയാണ് നിർമാണമെന്ന് പണിയുടെ ആരംഭത്തിലേ ആരോപണം ഉയർന്നിരുന്നു.