മണിപ്പുർ അക്രമം: പൈസക്കരിയിൽ മരിയൻ പ്രതിഷേധ റാലി നടത്തി
1300003
Sunday, June 4, 2023 7:48 AM IST
പൈസക്കരി: മണിപ്പുരിൽ ക്രൈസ്തവർക്ക് നേരേ നടന്നു വരുന്ന പീഢനങ്ങൾക്കും നരഹത്യക്കുമെതിരെ പൈസക്കരി ദേവമാതാ ഫൊറോന ഇടവകയിലെ വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് മരിയൻ പ്രതിഷേധറാലി നടത്തി. മണിപ്പുരിലെ ക്രൈസ്തവ രക്തസാക്ഷികൾക്ക് സ്മരണാഞ്ജലിയർപ്പിച്ച് നടത്തിയ പൊതുസമ്മേളനം ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.
സഹവികാരിമാരായ ഫാ. ജിബിൻ വട്ടംകാട്ടേൽ, ഫാ. പ്രവീൺ കള്ളിക്കാട്ട്, ഇടവക കോ-ഓർഡിനേറ്റർ ബിനു മണ്ഡപം, വിവിധ സംഘടനാ ഭാരവാഹികളായ ബേബി നെട്ടനാനി, വിത്സൺ ചാക്കോ, ജെസി പുളിയ്ക്കൽ, ബെന്നി പൂവന്നിക്കുന്നേൽ, സിസ്റ്റർ റോസ്ന എസ്എച്ച്, സിനോജ് മേക്കുന്നേൽ, വർഗീസ് ഐപ്പൻപറമ്പിൽ, ബേബി അയ്യങ്കാനാൽ എന്നിവർ പ്രസംഗിച്ചു.