ബസ് ഡ്രൈവറെ മർദിച്ച രണ്ടു പേർ അറസ്റ്റിൽ
1300005
Sunday, June 4, 2023 7:52 AM IST
പെരിങ്ങോം: സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മാത്തിൽ ചൂരൽ സ്വദേശി മനോജ് (46), മാത്തിൽ കുറുക്കുട്ടിയിലെ സത്യൻ ( 40) എന്നി വരെയാണ് പെരിങ്ങോം ഇൻസ്പെക്ടർ സുഭാഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ മാത്തിൽ വച്ചായിരുന്നു സംഭവം.
ബസും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ കൈയേറ്റമുണ്ടായത്. ഇതേ തുടർന്ന് പയ്യന്നൂർ-ചെറുപുഴ റൂട്ടിൽ ഇന്നലെ രാവിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തി പ്രതിഷേധിച്ചിരുന്നു.