പ്രജനനകാലത്ത് തോട്ടിലെയും പാടത്തെയും മീൻപിടിത്തം ശിക്ഷാർഹം
1300009
Sunday, June 4, 2023 7:52 AM IST
കരുവഞ്ചാൽ: പ്രജന കാലത്ത് പുഴ, പാടം, തോട് എന്നിവിടങ്ങളടക്കമുള്ള ജലാശയങ്ങളിൽ നിന്ന് നാടൻ മീനുകളെ പിടിക്കുന്നതു ശിക്ഷാർഹമാണെന്നും ഈ സമയങ്ങളിൽ മീൻ പിടിത്തം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ റവന്യൂ, പോലീസ്, ഫിഷറീസ്, തദ്ദേശ സ്ഥാപന ഭരണാധികാരികളെയോ അറിയിക്കേണ്ടതാണെന്ന് കരുവഞ്ചാൽ-മീന്‍പറ്റി-മണാട്ടി പുഴ സംരക്ഷണസമതി പ്രവർത്തകരുടെ യോഗം ആവശ്യപെട്ടു.
വംശനാശ ഭിഷണിമൂലവും മത്സ്യസമ്പത്ത് കുറയുന്നതിലാണ് മൺസൂൺ കാലത്ത് മീൻപിടുത്തം നിരോധിച്ചത്. പുതുമഴയിൽ പുഴയിൽ നിന്നും ജലാശയങ്ങളിൽ നിന്നുമായി മീനുകൾ വെള്ളം കുറഞ്ഞവയലുകളിലും ചെറുതോടുകളിലും അരുവികളിലേക്കും കൂട്ടത്തോടെ പ്രജനത്തിനായി കയറി വരും. പൂർണ ഗർഭാവസ്ഥയിലുള്ള ഇത്തരം മീനുകളെ ഊത്ത എന്നാണ് വിളിക്കാറ്. ഇത്തരം മീനുകളെ പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ പ്രകാരം നിരോധിച്ചിട്ടുണ്ട്.
നിയമലംഘനം ആറുമാസം തടവിനോ 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നടപടി എടുക്കാമെന്നും പുഴ സംരക്ഷണ സമിതി യോഗം ചൂണ്ടിക്കാട്ടി. സി.എം. കോരൻ, മനു തോമസ് പൊറുങ്ങനാൽ, രാഗേഷ് ചന്ദ്രൻ, അസിൻ പറോൽ, ടി.പി. സദാനന്ദൻ, പങ്കജാക്ഷൻ കുറുവാച്ചിറ, വി.എൻ. പവിത്രൻ, കെ.ക. മുകുന്ദൻ, കെ.എൻ. രാജൻ, വി.എൻ. കൃഷ്ണൻ, ഒ.കെ. ബാലകൃഷ്ണൻ, കെ.സി. ലക്ഷമണൻ എന്നിവർ പ്രസംഗിച്ചു.