പോക്സോ: മദ്രസ അധ്യാപകന് അറസ്റ്റില്‍
1300011
Sunday, June 4, 2023 7:52 AM IST
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ 45 കാരനെയാണ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മെല്ബിന് ജോസ് അറസ്റ്റ് ചെയ്തത്.
2021 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വെള്ളൂരിലുള്ള ഇയാളുടെ താമസസ്ഥലത്ത് വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
മറ്റൊരു പരാതിയില്‍ പെരിങ്ങോം പോലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഇതേതുടര്‍ന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവം നടന്നത് പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് പയ്യന്നൂര്‍ പോലീസിന് കൈമാറിയതോടെയാണ് പ്രതി അറസ്റ്റിലായത്.