പഴശി ഷട്ടർ ഉയർത്തും; ജാഗ്രത പാലിക്കണം
1300012
Sunday, June 4, 2023 7:52 AM IST
കണ്ണൂർ: ജൂൺ നാല് മുതൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ദിവസങ്ങളിൽ പഴശി ബാരേജിന്റെ ഷട്ടർ ക്രമാനുഗതമായി ഉയർത്തി ബാരേജിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.
പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. രാത്രിയിൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഷട്ടർ തുറക്കുന്ന സമയം രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയായി ക്രമീകരിക്കാനും കളക്ടർ നിർദേശിച്ചു.