മദ്യനിരോധന സമിതി കളക്ടറേറ്റ് ധര്‍ണ നടത്തി
1300014
Sunday, June 4, 2023 7:56 AM IST
കണ്ണൂര്‍: മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓള് ഇന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി രശ്മി രവി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പരിസരങ്ങളിലും മറ്റും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, പുതുതായി മദ്യവില്പന കേന്ദ്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്നിവയില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. എം. രഘു അധ്യക്ഷത വഹിച്ചു. ഉമ്മര്‍ വിളക്കോട്, കെ.കെ. രവീന്ദ്രന്, ഖാദര്‍ മുണ്ടേരി, എ.പി. ഹരിതന്‍, ടി. ചന്ദ്രന്, ഐ.വി. കുഞ്ഞിരാമന്, പള്ളിപ്രം പ്രസന്നന് എന്നിവർ പ്രസംഗിച്ചു.