ജൈവകൃഷി സെമിനാർ
1300015
Sunday, June 4, 2023 7:56 AM IST
പേരട്ട: പേരട്ടയിൽ ഡോൺ ബോസ്കോ കോളജ് അങ്ങാടിക്കടവും വി ലൈവ് പ്രോജക്ട് കണ്ണൂരും സംയുക്തമായി കർഷകർക്കായി ജൈവകൃഷി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിനെ തുടർന്ന് കർഷകർക്ക് നടീൽ വസ്തുക്കളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പേരട്ട യുപി സ്കൂളിൽ നടന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. സോജൻ പനഞ്ചിക്കൽ അധ്യക്ഷത വഹിച്ചു.
പേരട്ട വാർഡംഗം ബിജു വെങ്ങലപ്പള്ളി, ഇന്ദിര പുരുഷോത്തമൻ, പുഷ്പാ രാജീവൻ, ഷിജോ ജോസഫ്, ലിസി സിറിയക്, അഞ്ജലി മാത്യു, അനുജ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.കെ. അഭിലാഷ് ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുത്തു