ചെറുതാഴം കക്കോണിയിൽ ഇഎംഎസ് മന്ദിരത്തിന് തീയിട്ടു
1300016
Sunday, June 4, 2023 7:56 AM IST
പഴയങ്ങാടി: ചെറുതാഴം കക്കോണിയിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇ എംഎസ് മന്ദിരത്തിനും വായനശാല ആൻഡ് ഗ്രന്ഥാലയത്തിനും തീയിട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം. രാവിലെ എത്തിയ പ്രവർത്തകരാണ് മന്ദിരം കത്തിയ നിലയിൽ കണ്ടത്.
പുറത്ത് ഉണ്ടായിരുന്ന പത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്. ഇതിന് സമീപത്ത് നിന്ന് പെട്രോൾ കുപ്പി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പരിയാരം പേലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തീവയ്പിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ഏരിയാ കമ്മറ്റി അംഗം എ.വി.രവിന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിച്ചത് മുതൽ വിജയാഹ്ലാദ പ്രകടനത്തിൽ പുത്തൂരിലെ കുഞ്ഞിരാമന്റെ വീടിന് നേരെ പടക്കം ഏറും ഉണ്ടായിരുന്നു.