വനം മന്ത്രിക്ക് തുടരാൻ അർഹതയില്ല: അനൂപ് ജേക്കബ്
1300018
Sunday, June 4, 2023 7:56 AM IST
ഇരിട്ടി: വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാതെ മലയോര കർഷകരുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാലും വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കേരള കോൺഗ്രസ് -ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ. വനംമന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്-ജേക്കബ് കണ്ണൂർ ജില്ലാ നേതൃക്യാന്പും സി.എം. മാണി അനുസ്മരണവും ഇരിട്ടി ഫാൽക്കണൻ പ്ലാസയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. എം.സി. സെബാസ്റ്റ്യൻ, കെ.ആര്. ഗിരിജന്‍, സി. വീരാന്‍കുട്ടി, സാജന് ജോസഫ്, വത്സന് അത്തിക്കല്‍, ജയന്തി, എസ്.ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, പി.ടി.ബിജു, വി.എം. സെബാസ്റ്റ്യന്‍, കെ.വി. വര്‍ഗീസ്, ബിജു സി.മാണി, ജോയ് വിളക്കുന്നേല്‍, ഒ.പ്രമോദ്കുമാര്‍, വിനയന് ചാല, കുര്യന് താഴപ്പള്ളി, ബാബു പുളിയന്മാക്കല്, സാജന് ജോസഫ്, അരുണ്‍ സിറിയക്ക്, ഒ. പ്രമോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.