പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1300150
Sunday, June 4, 2023 11:35 PM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം തുമ്പേനിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ മുങ്ങിമരിച്ചു. വയക്കരയിലെ പാലക്കിൽ വീട്ടിൽ സുരേഷ് (36) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ സുരേഷടക്കം മൂന്നുപേർ ചേർന്ന് തുമ്പേനി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയായിരുന്നു അപകടം. മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചന്ദ്രമോഹനൻ നായർ-വെള്ളുവ ഓമന ദന്പതികളുടെ മകനാണ്. സഹോദരി: സൂര്യ.