വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1300264
Monday, June 5, 2023 12:36 AM IST
ചെമ്പേരി: ചെമ്പേരി വൈഎംസിഎയുടെ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി മാത്യു അധ്യക്ഷത വഹിച്ചു.
ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയ വികാരി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ ഭാഷണവും ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ മുഖ്യപ്രഭാഷണവും നാടത്തി.
ജോസ് ഫിലിപ്പ് തയ്യിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയുടെ സ്ഥാനരോഹണ ചടങ്ങിന് വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ രാജു ചെരിയൻകാലയിൽ നേതൃത്വം നൽകി.
ജനറൽ കൺവീനർ ടോമി കണിവേലിൽ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ കോഴിക്കോട് എൻഐടിയിൽ നിന്നും പിഎച്ച്ഡി നേടിയ സോനാ അലക്സിനെ ചടങ്ങിൽ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജോമോൻ പൈങ്ങോട്ട്, സിബി പിണക്കാട്ട്, ബാബുക്കുട്ടി ജോർജ്, ജിയോ ജേക്കബ്, ഇമ്മാനുവൽ ജോർജ് എന്നിവർ പ്രസംഗിച്ചു.