പരിസ്ഥിതി ദിനചാരണം
1300271
Monday, June 5, 2023 12:39 AM IST
കണ്ണൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ ഹോളി മൗണ്ടിൽ പരിസ്ഥിതി ശുചീകരണ വാരാചരണ പ്രഖ്യാപനവും പരിസ്ഥിതി ദിനാചാരണവും നടത്തി. വലിയന്നൂർ വില്ലേജ് ഓഫീസർ പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അനീഷ് സന്ദേശം നൽകി. അന്തേവാസികൾക്ക് വില്ലേജ് ഓഫീസർ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ഹോളി മൗണ്ട് ഡയറക്ടർ ഫാ. ആൽവിൻ ജോസ് വിവേര അധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും ഒരാൾക്ക് ഒരു തൈ പദ്ധതിയുടെ ഭാഗമായി അന്തേവാസികളുടെ പേരിൽ വൃക്ഷതൈകളും നട്ടുപിടിപ്പിക്കും. പദ്ധതികളെ കുറിച്ച് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോയ്സി ജോർജ് വിശദീകരിച്ചു. സിസ്റ്റർ രമ്യ, ഡി.കെ.അരുൺ, ഐശ്വര്യ ജോസഫ്, ഷിൻസൺ, ഷെനിൽ, എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി: വൈഎംസിഎ ഇരട്ടി സബ് റീജണിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടുപുഴ മുതൽ വളവുപാറ വരെ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. അഡീഷണൽ ഫോറസ്റ്റ് റേഞ്ചർ കെ. സി. അനീഷ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, മെന്പർ അനിൽ, ബേബി തോലാനി, ബിജു പോൾ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ നടത്തുന്ന ബയോ കെയർ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി ഓഫീസിൽ വൃക്ഷത്തൈ നട്ട് മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. യൂത്ത്കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് വി. രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ്, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് എന്നിവർ പങ്കെടുത്തു.