അയ്യൻകുന്ന് വലിച്ചെറിയൽ മുക്ത പഞ്ചായത്ത്
1300279
Monday, June 5, 2023 12:39 AM IST
വാണിയപ്പാറ: അയ്യൻകുന്ന് പഞ്ചായത്തിനെ സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. വാണിയപ്പാറയിൽ നടന്ന ചടങ്ങിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പ്രഖ്യാപനം നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാൽ വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി വിശ്വനാഥൻ, സിന്ധു ബെന്നി, മെംബർമാരായ ഐസക് ജോസഫ്, സീമ സനോജ്, എൽസമ്മ ജോസഫ്, സജി മച്ചിത്താന്നിയിൽ, ഫിലോമിന മാണി, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബേബിച്ചൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.വി. അഷ്റഫ്, ഹരിത കർമ സേനാഗം രാധ എന്നിവർ പ്രസംഗിച്ചു.