ഫാ. മനോജ് ഒറ്റപ്ലാക്കലിനെ അനുസ്മരിച്ചു
1300280
Monday, June 5, 2023 12:39 AM IST
എടൂർ: കെസിവൈഎം എടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണം നടത്തി. എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഫൊറോന വികാരി ഫാ. തോമസ് വടക്കെമുറിയിൽ, അസി. വികാരി ഫാ. ആശിഷ് അറക്കൽ, ഫാ. മനോജിന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ, കെസിവൈഎം എടൂർ ഫൊറോന പ്രസിഡന്റ് റോണിറ്റ് തോമസ് പള്ളിപറമ്പിൽ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ നോബിൾ സിഎംസി എന്നിവർ പ്രസംഗിച്ചു.