പരിസ്ഥിതി ദിനാചരണം
1300751
Wednesday, June 7, 2023 12:55 AM IST
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂളിൽ പരിസ്ഥിതി ദിനം പ്രധാനാധ്യാപിക സി.കെ. അനിത വൃക്ഷത്തെെ നട്ട് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി വിജയൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. അരുൺ, വിദ്യാർഥികളായ എം. ആരാധ്യ, പി.വി. അർണവ് എന്നിവർ പ്രസംഗിച്ചു.അധ്യാപകരായ,ഹണിമോൾ ജിജേഷ്, ഭരത് സൂര്യൻ, വിജീഷ് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ: ബർണശേരി സെന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആനന്ദൻ പൊക്കുടൻ "തന്നോളം" പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വിതരണം ചെയ്ത വൃക്ഷ ത്തെെകൾ തന്നോളം ഉയരത്തിൽ ആകുമ്പോൾ സമ്മാനങ്ങൾ ലഭിക്കുന്ന പദ്ധതിയാണ് "തന്നോളം". പിടിഎ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. റോഷനത് രമേഷ്, മഹേഷ് ദാസ്, സിസ്റ്റർ റോഷ്നി മാനുവേൽ, ജോസ്ന ജോസഫ് എന്നിവർ പ്രസംഗിച്ചു.
എടൂർ: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ പരിസരത്ത് മാവിൻത്തെെ നട്ട് പ്രിൻസിപ്പൽ ലിൻസി പി. സാം ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ നാട്ടുമാവിൻ തൈകൾ നട്ടു. കെ.പി. അനില, പി.സി. സജയ്, ബിനോയ് തോമസ്, ടി.എ. സിൻസി, ശ്രേയസ് ജോൺ, ജോസ്ബിൻ കെ. റോബിൻ എന്നിവർ പ്രസംഗിച്ചു.
പറശിനിക്കടവ്: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കയ്റോസ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിൽ പറശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ പരിസ്ഥിതി അവബോധന ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. വിജയ് നീലകണ്ഠൻ ക്ലാസ് നയിച്ചു. കയ്റോസ് ഡയറക്ടർ, കയ്റോസ് അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
തൊണ്ടിയിൽ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം ആചരിച്ചു. സ്കൂൾ അസിസ്റ്റന്റ് ഫാ. ജെറിൻ പന്തലൂപറന്പിലും മുഖ്യാധ്യാപകൻ സോജൻ വർഗീസും വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകൻ എബിൻ ബേബി അധ്യക്ഷത വഹിച്ചു. ഫാ. ജെറിൻ പന്തലൂപറമ്പിൽ മുഖ്യാതിഥിയായിരുന്നു. ഡയാന ജോസ്, എൻ.വി. ഷീന എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.
മാട്ടറ: മാട്ടറ ഗവ. എൽപി സ്കൂളിലെ കുട്ടികൾ ഹരിത ക്ലബിന്റെ നേതൃത്വത്തിൽ ഫല വൃക്ഷ തോട്ടത്തിൽ സന്ദർശനം നടത്തി. മാട്ടറയിലെ മറ്റത്തിനാനി മാത്യുവിന്റെ 30 സെന്റ് കൃഷിയിടത്തിലുള്ള 25 തരം ഫല വൃക്ഷങ്ങളെയാണ് കുട്ടികൾ പരിചയപ്പെട്ടത്.
തോട്ടത്തിൽ കുട്ടികൾക്ക് വാർഡ് മെംബർ സരുൺ തോമസ് പഴങ്ങളെ പരിചയപ്പെടുത്തി. മാത്യു മറ്റത്തിനാനി കൃഷി അനുഭവങ്ങൾ പങ്കുവച്ചു. എം.ജെ. മറിയാമ്മ, അധ്യാപകരായ ടി.വി. ദീപ , സാന്ദ്ര ബാബു, കെ.കെ. സാബു , ജോൺസൺ കല്ലുകുളങ്ങര എന്നിവർ നേതൃത്വം നൽകി.
പേരട്ട: ഡോൺ ബോസ്കോ കോളജും വീ ലൈവ് പ്രോജക്ട് കണ്ണൂരും സംയുക്തമായുള്ള നടപ്പാക്കുന്ന ജൈവപച്ചക്കറി തോട്ടത്തിന്റെ നിർമാണം ഉളിക്കൽ പഞ്ചായത്തിലെ പേരട്ട വാർഡിൽ ഫാ.സോജൻ പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിജു വെങ്ങലപ്പള്ളി അധ്യക്ഷത വഹിച്ചു. ലിസി സിറിയക്, നിമിൽ തോമസ്, ജിൻസി കുര്യാക്കോസ,സൂസി രാജു എന്നിവർ പ്രസംഗിച്ചു.
അങ്ങാടിക്കടവ്: അയ്യന്‍കുന്ന് പഞ്ചായത്ത് ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേലും വൃഷത്തെെകള് നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍മാര്‍, ഇ.വി. വേണുഗോപാല്‍, അക്ഷര തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.