പരിസ്ഥിതി ദിനാചരണം
1300755
Wednesday, June 7, 2023 12:56 AM IST
ഉദയഗിരി: ലോക പരിസ്ഥിതിദിനത്തിന്റെ ഉദയഗിരി പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. കെ.ടി. സുരേഷ്കുമാർ, ഷീജ വിനോദ്, എം.സി. ജനാർദനൻ, ജോത്സന വർഗീസ്, സെക്രട്ടറി ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: കോട്ടൂർ ഐടിഐയിലെ നേച്വർ ക്ലബ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഫാ. കെ.ജെ. ജോയ്സൺ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവും വൃക്ഷത്തെെകളും വിതരണം ചെയ്തു. ഐടിഐ കാമ്പസിൽ വിദ്യാർഥികളും അധ്യാപകരും വൃക്ഷത്തെെകൾ നട്ടു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. ശ്രീകണ്ഠപുരം നഗരസഭയിലെ അഞ്ച് ഹരിത കർമ സേനാംഗങ്ങൾക്ക് സ്കൂൾ അങ്കണത്തിൽ സ്വീകരണം നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. ദിലീപ് പി ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഒ.ജെ. ലിബിൻ, പ്രിൻസിപ്പൽ ഫാ. ജിനോ.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് വനംവകുപ്പിന്റെയും ഫെഡറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിനായി ലഭിച്ച 200 വൃക്ഷത്തൈകളും, വിദ്യാർഥികൾ സ്വഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന ചെടികളും സ്കൂൾ പരിസരത്ത് നട്ടു.
കാഞ്ഞിരക്കൊല്ലി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരക്കൊല്ലി ഖാദർ ഹാജി മെമ്മോറിയൽ (കെഎച്ച്എം) എയുപി സ്കൂൾ വളപ്പിൽ ഔഷധസസ്യത്തോട്ടം നിർമാണ പ്രവൃത്തി ആരംഭിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ടോമി ഐക്കുളമ്പിൽ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാധ്യാപകൻ ബോബി ചെറിയാൻ ആമുഖ പ്രഭാഷണവും സാമൂഹിക ശാസ്ത്ര ക്ലബ് കൺവീനർ സിസ്റ്റർ ബിജി മാത്യു എംഎസ്എംഐ പദ്ധതി വിശദീകരണവും നടത്തി. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ സിനിമോൾ എംഎസ്എംഐ പ്രസംഗിച്ചു. വിദ്യാർഥികൾ പരിസ്ഥിതി ദിന സന്ദേശമെഴുതിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ പുളിങ്ങോത്ത് ആരംഭിച്ച കാർഷിക നഴ്സറിയിൽ നിന്ന് പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തെെകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം സിബി എം. തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. മാത്യു കാരിത്താങ്കൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഓവർസിയർ അജോ കെ. വർഗീസ്, സുനിത കുമാരി, ജിജി, ഗ്രേസി തട്ടാപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
ഹരിതസഭ നടത്തി
ഉദയഗിരി: ഉദയഗിരി പഞ്ചായത്ത് ഹരിതസഭ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു പരിസ്ഥിതി ദിന സന്ദേശം നൽകി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. അഭിഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്. പ്രസന്നകുമാരി, വി.ടി. ശ്രീരാജ്, വിജേഷ്, ശ്രീകുമാർ, ഒ.എം. ജോർജ്, കൃഷ്ണൻകുട്ടി, വി.എസ്. സണ്ണി, ടോമി കാടൻകാവിൽ, എം.സി. ജനാർദ്ദനൻ, ബിനു വർഗീസ്, ഷീജ വിനോദ് എന്നിവർ പ്രസംഗിച്ചു.
പെരുമ്പടവ്: സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് കുറ്റൂർ സാംസ്കാരികനിലയത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. അപ്പനുമാസ്റ്റർ പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് പരിസര സന്ദേശ പ്രതിജ്ഞയെടുത്തു. ഗ്രൂപ്പ് ചർച്ചയുടെ ഭാഗമായി വന്ന റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീം അംഗമായ കില റിസോഴ്സ് പേഴ്സൺ ആർ.പി. ശ്രീധരന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
ഹരിതകർമ സേന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് മെംബർ ടി. തമ്പാൻ അനുമോദിച്ചു. പി.വി. ശാരദ, എം.കെ. കരുണാകരൻ, എ.കെ. വേണുഗോപാലൻ, വി.ഇ.ഒ. ബേബി, കെ. ജിഷ എന്നിവർ പ്രസംഗിച്ചു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഹരിത സഭ ചപ്പാരപ്പടവ് വ്യാപാരഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ വി. സഹദേവൻ പരിസ്ഥിതി ദിന സന്ദേശം നൽകി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സണ്ണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാർച്ച് 15 മുതൽ ജൂൺ ഒന്നു വരെ പഞ്ചായത്തിൽ നടത്തിയ ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ അവതരിപ്പിച്ചു. ഹരിതകർമസേന അംഗങ്ങളുടെ അനുഭവം ഹരിതകർമസേന കൺസോർഷ്യം കൺവീനർ ജാൻസി ജോർജ് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം വിദഗ്ധ പാനലിന്റെ അവതരണം ഡോ. എം.പി. വിഭൂഷ അവതരിപ്പിച്ചു. റിപ്പോർട്ട് ക്രോഡീകരണം വിഇഒ ടി.വി. സുരേന്ദ്രൻ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, ബ്ലോക്ക് മെംബർ പി.കെ. ഉനൈസ്, എം. മൈമൂനത്ത്,എം. അജ്മൽ എന്നിവർ പ്രസംഗിച്ചു.