വ്യാജരേഖ ചമച്ച് കുടുംബശ്രീയിൽ നിന്ന് പണം തട്ടിയെന്ന്
1300759
Wednesday, June 7, 2023 12:56 AM IST
മയ്യിൽ: കുടുംബശ്രീ യൂണിറ്റിൽ നിന്നും വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതായ പരാതിയിൽ മൂന്ന് പേർക്കെതിരേ കോടതി നിർദേശ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു. കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ പനയൻ ഹൗസിൽ വനജയുടെ പരാതിയിലാണ് കേസ്.
2000 മുതൽ 2019 വരെ അനുഗ്രഹ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയായിരുന്ന പരാതിക്കാരി അറിയാതെ 2019 ജൂൺ ആറിന് വ്യാജ ഒപ്പിട്ട് ബാങ്കിൽ നിക്ഷേപിച്ച 35,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ കൊയിലേരിയൻ ദീപ, അന്നത്തെ കണ്ണാടിപറമ്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, കുടുംബശ്രീ മിഷൻ അക്കൗണ്ടന്റ് സലീഷ് എന്നിവർക്കെതിരേയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.