ഹ്രസ്വചിത്രവുമായി വിദ്യാർഥികള്‍
1300760
Wednesday, June 7, 2023 12:56 AM IST
പെരുമ്പടവ് : ഹരിതകർമ സേനാഗംങ്ങൾക്ക് ആദരം അർപ്പിച്ച് കരിപ്പാൽ എസ് വി യുപി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.' അരുത് ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹരിതകർമ സേനാംഗങ്ങൾ നാടിന് നൽകുന്ന സേവനം, വിദ്യാർഥികളിലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം എന്നിവയാണ് അവതരിപ്പിക്കുന്നത്.
പി. ആദിഷ് , ടി. ആദർശ്, റിക്സൺ ജോർജ് എന്നീ വിദ്യാർഥികളാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്. സ്കൂൾ അറബി അധ്യാപികയായ ടി. സമീറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അധ്യാപകരായ ഷീജ മുകുന്ദൻ, സി.പി. റീത മോൾ , കെ.കെ. ജിതിൻ എന്നിവരാണ് വിദ്യാർഥികൾക്ക് പിന്തുണയുമായി ഒപ്പമുള്ളത്.