ട്രെയിനില്‍ യാത്രക്കാരന് മരിച്ച നിലയില്‍
1336564
Monday, September 18, 2023 11:26 PM IST
കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ ഗുജറാത്ത് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈന് ( 66) ആണ് മരിച്ചത്. ചെന്നൈ-മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.
രാവിലെ ഒന്‍പതോടെ ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാള്‍ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ഗോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. കാസര്‍ഗോഡ് നിന്നു ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.